റഫീന ബ്രസീൽ സ്ക്വാഡിൽ, ഒളിമ്പിക്സിൽ തിളങ്ങിയ യുവതാരങ്ങൾക്കും അവസരം, അർജന്റീനയെ നേരിടാനുള്ള ബ്രസീൽ ടീം പ്രഖ്യാപിച്ചു

Newsroom

അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര ബ്രേക്കിലെ മത്സരങ്ങൾക്കായുള്ള ടീം ബ്രസീൽ പ്രഖ്യാപിച്ചു. ലീഡ്സ് യുണൈറ്റഡ് താരം റഫീന ആദ്യമായി ബ്രസീൽ സ്ക്വാഡിൽ എത്തി. ഒളിമ്പിക്സിൽ ബ്രസീലിനെ സ്വർണ്ണത്തിലേക്ക് നയിച്ച ഡാനി ആൽവേസ് ബ്രസീൽ ടീമിലെ തിരികെയെത്തിയിട്ടുണ്ട്. ഒളിമ്പിക്സിൽ തിളങ്ങിയ അരാന, ബ്രൂണോ ഗമിറസ്, ക്ലൗദിനോ, മാത്യുസ് കുൻഹ എന്നീ യുവതാരങ്ങളും സ്ക്വാഡിൽ എത്തി. അർജന്റീന, ചിലി, പെറു എന്നിവരെയാണ് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീൽ നേരിടേണ്ടത്.

ടീം;

ഗോൾകീപ്പർ;
അലിസൺ, എഡേഴ്സൺ, വെവർടൺ

ഡിഫൻസ്;
തിയാഗോ സിൽവ, മാർകിനസ്, എഡർ മിലിറ്റാവോ, ലുകാസ് വെരിസിമോ, ഡാനിലോ, അലക്സ് സാൻട്രോ, ഡാനി ആൽവേസ്, അരാന

മധ്യനിര;
ബ്രൂണോ, കസമെറോ, ഫബീനോ, ഫ്രെഡ്, ക്ലൗദീനോ, എവർട്ടൺ, പക്വേറ്റ

ഫോർവേഡ്;
നെയ്മർ, ഫർമീനോ, കുൻഹ, റഫീന, ജീസുസ്, റിചാർലിസൺ, ഗബിഗോൾ