ജെറാർഡിനു പകരക്കാരനായി കൂമാൻ റേഞ്ചേഴ്സ് പരിശീലകൻ ആവുമെന്ന് സൂചന

Wasim Akram

സ്റ്റീവൻ ജെറാർഡിനു പകരക്കാരനായി റൊണാൾഡ് കൂമാൻ സ്കോട്ടിഷ് വമ്പന്മാർ ആയ റേഞ്ചേഴ്സിന്റെ പരിശീലകൻ ആവുമെന്ന് സൂചന. ബാഴ്‌സലോണയിൽ നിന്നു കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട ഡച്ച് പരിശീലകൻ ഉടൻ തന്നെ പരിശീലന ജോലിയിൽ തിരിച്ചു വരുമെന്ന് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്.

പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ല പരിശീലകനായി ജെറാർഡ് പോയതോടെയാണ് റേഞ്ചേഴ്‌സിൽ പരിശീലകന്റെ ഒഴിവ് വന്നത്. ബാഴ്‌സലോണക്ക് പുറമെ അയാക്‌സ്, വലൻസിയ, ബെൻഫിക്ക, പി.എസ്.വി ടീമുകൾക്ക് പുറമെ പ്രീമിയർ ലീഗിൽ സൗത്താപ്റ്റണെയും എവർട്ടണയും പരിശീലിപ്പിച്ച പരിചയം കൂമാനു ഉണ്ട്. ബാഴ്‌സലോണ പരിശീലകൻ ആവുന്നതിനു മുമ്പ് ഡച്ച് ദേശീയ ടീമിന്റെയും പരിശീലകൻ ആയിരുന്നു കൂമാൻ.