മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസ് സെൻ്റ് ജെർമെയ്ൻ ഫോർവേഡ് റാൻഡൽ കോലോ മുവാനിയുടെ വായ്പാ നീക്കം പരിഗണിക്കുന്ന ക്ലബ്ബുകളിൽ ഉൾപ്പെടുന്നതായി റിപ്പോർട്ട്. 25 കാരനായ ഫ്രഞ്ച് ഇൻ്റർനാഷണൽ വേനൽക്കാലത്ത് പിഎസ്‌ജിയിൽ ചേർന്നെങ്കിലും അവിടെ പരിമിതമായ അവസരങ്ങളെ കണ്ടെത്തിയുള്ളൂ.
യുണൈറ്റഡ്, നിലവിൽ തങ്ങളുടെ മുന്നേറ്റ നിരയെ ശക്തിപ്പെടുത്താൻ നോക്കുകയാണ്. ഹൊയ്ലുണ്ടും സിർക്സിയും ആണ് യുണൈറ്റഡിൽ ഇപ്പോൾ സ്ട്രൈക്കേഴ്സ് ആയുള്ളത്. ഇരുവരും ഇതുവരെ ഗോൾ മെഷീൻ ആയി മാറിയിട്ടില്ല. പേസ്, സാങ്കേതിക കഴിവ്, ഗോൾ സ്കോറിംഗ് വൈദഗ്ദ്ധ്യം എന്നിവയ്ക്ക് പേരുകേട്ട കോലോ മുവാനിയെ താൽക്കാലിക പരിഹാരമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്.