റാമോസിന്റെ ഭാവി എന്താകും എന്നതിൽ ചർച്ചകൾ നടക്കുക ആണെന്ന് പി എസ് ജി പരിശീലകൻ

Newsroom

പി‌എസ്‌ജി ഡിഫൻഡർ സെർജിയോ റാമോസ് തന്റെ ഭാവി ഇതുവരെ താൻ തീരുമാനിച്ചിട്ടില്ല. റാമോസ് ക്ലബിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് പി എസ് ജി പരിശീലകൻ ഗാൽട്ടിയർ പറഞ്ഞു. റാമോസിന്റെ ഈ സീസണിൽ താൻ പൂർണ്ണ സന്തോഷവാൻ ആണെന്നും ക്ലബും താരവും തമ്മിൽ ചർച്ചകൾ നടക്കുക ആണെന്നും ഗാൽട്ടിയർ പറഞ്ഞു. റാമോസ് ഈ സീസൺ അവസാനം പി എസ് ജി വിടും എന്നാണ് അഭ്യൂഹങ്ങൾ. റാമോസിന് സൗദി അറേബ്യയിൽ നിന്ന് വലിയ ഓഫറുകൾ ലഭിച്ചിട്ടുണ്ട്.

20230428 173917

പി‌എസ്‌ജിയുമായുള്ള റാമോസിന്റെ കരാർ ജൂണിൽ അവസാനിക്കാനിരിക്കുകയാണ്. പി എസ് ജിയിൽ റാമോസിന് ഇത് രണ്ടാം സീസൺ ആണ്. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകുന്നുണ്ട്. ഈ സീസൺ അവസാനം റാമോസ് ക്ലബ് വിടും എന്ന് തന്നെയാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്.