റയൽ മാഡ്രിഡ് താരം സെർജിയോ റാമോസ് ആണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന് യുവന്റസ് ക്യാപ്റ്റൻ കിയെലിനി. റാമേസിന്റെ സാന്നിധ്യം തന്നെ ഒരു ടീമിന് കരുത്തേകും എന്നും അതൊരു അത്ഭുതമാണെന്നും കിയെലിനി പറഞ്ഞു. റാമോസ് ഇല്ലാത്ത അവസരങ്ങളിൽ റയൽ മാഡ്രിഡ് ഡിഫൻസ് ഇല്ലാത്ത ടീമിനെ പോലെയാണ് കളിക്കാറുള്ളത് എന്നും യുവന്റസ് ക്യാപ്റ്റൻ പറഞ്ഞു.
റാമോസ് ഇല്ലായെങ്കിൽ വരാനെ, കാർവഹാൽ, മാർസെലോ എന്നിവരെല്ലാം കുട്ടികളെ പോലെയാണ് കളിക്കാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അയാക്സിനെതിരെ റാമോസ് ഉണ്ടായിരുന്നു എങ്കിൽ ഒരു വിധത്തിലും റയൽ സ്വന്തം ഗ്രൗണ്ടിൽ 3 ഗോൾ വഴങ്ങില്ലായിരുന്നു എന്നും കിയെല്ലിനി പറഞ്ഞു.
 
					












