“റൊണാൾഡോയ്ക്കും മെസ്സിക്കും വേണ്ടി പ്രത്യേക ബാലൻ ദി ഓർ കൊടുക്കണം” – റാമോസ്

ബാലൻ ദി ഓർ നൽകുന്ന രീതി മാറ്റണമെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ്. ബാഴ്സലോണയുടെ മെസ്സിക്കും യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മാത്രമായി പ്രത്യേകം ബാലൻ ദി ഓർ കൊടുക്കണം എന്നാണ് പരിഹാസമായി റാമോസ് പറഞ്ഞത്. വേറൊരു ബാലൻ ദി ഓർ ബാക്കി താരങ്ങൾക്ക് വേണ്ടിയും നൽകണം എന്നും റാമോസ് പറഞ്ഞു. ഇത് ഫുട്ബോളിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അവസാന 12 വർഷങ്ങളിൽ 11 തവണയും ബാലൻ ദി ഓർ നേടിയത് ക്രിസ്റ്റ്യാനോയും മെസ്സിയും ആയിരുന്നു. 6 തവണ മെസ്സിയും 5 തവണ റൊണാൾഡോയുമാണ് ബാലൻ ദി ഓർ നേടിയത്. ഇത് ഉദ്ദേശിച്ചായിരുന്നു റാമോസിന്റെ പ്രസ്താവന.