ഇന്ത്യയെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായി സെർജിയോ റാാമോസ്

Newsroom

കൊറോണ വ്യാപനത്തിൽ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് സഹായം നൽകാനുള്ള അഭ്യർത്ഥനയുമായി റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. ഇന്നലെ ട്വിറ്ററിലൂടെയാണ് റാമോസ് ഇന്ത്യക്കായുള്ള സഹായ അഭ്യർത്ഥന നടത്തിയത്. UNICEFന്റെ ഇന്ത്യയിലെ ദുരിതാശ്വാസത്തിനായുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യാനുള്ള ലിങ്കും താരം പങ്കുവെച്ചു. ഇന്ത്യക്ക് എല്ലാവരുടെയും സഹായം വേണം എന്നും ഇന്ത്യയിൽ ചെറിയ കുട്ടികൾ അടക്കം മരിക്കുകയാണെന്നും റാമോസ് പറഞ്ഞു.

ഇന്നലെ മാത്രം ഇന്ത്യയിൽ നാലു ലക്ഷത്തിൽ അധികം കൊറോണ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൂവായിരത്തിൽ അധികം പേർ ദിവസവും കൊറോണ കാരണം മരപ്പെടുന്നുമുണ്ട്.