ജയ്പൂർ: 2025 ജനുവരി 9-ന് വിദ്യാധർ നഗർ സ്റ്റേഡിയത്തിൽ എസ്‌സി ബെംഗളൂരുവിനെതിരെ നാടകീയമായ 2-1 വിജയത്തോടെ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി. ഇഞ്ചുറി ടൈമിലാായിരുന്നു കളി മാറിമറിഞ്ഞത്. 90+3-ാം മിനിറ്റിൽ മാർത്താണ്ഡ് റെയ്‌നയിലൂടെ രാജസ്ഥാൻ സമനില പിടിച്ചു, 90+6-ാം മിനിറ്റിൽ ജെറാർഡ് ആർട്ടിഗാസ് പെനാൽറ്റി ഗോളാക്കി വിജയവും ഉറപ്പിച്ചു.
ജയത്തോടെ രാജസ്ഥാൻ യുണൈറ്റഡ് 10 പോയിൻ്റുമായി പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. എസ്‌സി ബംഗളൂരു അഞ്ച് പോയിൻ്റുമായി അവസാന സ്ഥാനത്താണ്. ഐ-ലീഗ് വേദിയായി ജയ്പൂരിൻ്റെ അരങ്ങേറ്റം അടയാളപ്പെടുത്തിയ ഗെയിമിൽ എഐഎഫ്എഫ് പ്രസിഡൻ്റ് കല്യാൺ ചൗബെ പങ്കെടുത്തു.