കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം രാഹുൽ കെ പി ക്ലബ് വിട്ടതിൽ വ്യക്തിപരമായ വിഷമം ഉണ്ട് എന്ന് ബ്ലാസ്റ്റേഴ്സ് യുവതാരം വിബിൻ മോഹനൻ. രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് കഴിഞ്ഞ ആഴ്ച ഒഡീഷയിൽ കരാർ ഒപ്പുവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ഒഡീഷയെ നേരിടാൻ ഇരിക്കെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു വിബിൻ മോഹനൻ.
“രാഹുൽ ക്ലബ് വിട്ടതിൽ വ്യക്തിപരമായി സങ്കടം ഉണ്ട്. ഞാൻ ക്ലബിൽ വരുന്ന സമയത്ത് എനിക്ക് നല്ല മോട്ടിവേഷനും ഗൈഡൻസും തന്ന വ്യക്തിയാണ് രാഹുൽ. രാഹുലിനെ താൻ മാത്രമല്ല ടീം മുഴുവൻ മിസ് ചെയ്യുന്നുണ്ട്.” – വിബിൻ പറഞ്ഞു.
“പക്ഷേ പ്രൊഫഷണൽ ഫുട്ബോളിൽ ഇത് സ്വാഭാവികമാണ്. താനും ചിലപ്പോൾ അടുത്ത വർഷങ്ങളിൽ ക്ലബ് വിടേണ്ടി വരാം. അത് സ്വാഭാവികമാണ്.” വിബിൻ പറഞ്ഞു.
“ടീം വിട്ടെങ്കിലും രാഹുലുമായി ബന്ധം ഉണ്ട്. അവനെതിരെ ഇറങ്ങുമ്പോൾ വാശി ഉണ്ടാകും. എന്നാൽ അത് കളത്തിൽ മാത്രമായിരിക്കും. മത്സരം കഴിഞ്ഞാൽ സുഹൃത്തുക്കൾ തന്നെ ആയിരിക്കും.” വിബിൻ കൂട്ടിച്ചേർത്തു.