കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഒഡീഷ എഫ്‌സിയുടെ മത്സരത്തിൽ രാഹുൽ കെപിക്ക് കളിക്കാൻ ആകില്ല. ട്രാൻസ്ഫർ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക വ്യവസ്ഥ കാരണം ആണ് രാഹുൽ കളിക്കാതിരിക്കുന്നത്. ക്ലോസ് അനുസരിച്ച്, ഒഡീഷ എഫ്‌സി തൻ്റെ മുൻ ടീമിനെതിരെ രാഹുലിനെ ഇറക്കാൻ തീരുമാനിച്ചാൽ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞിരിക്കുന്ന തുക നൽകേണ്ടിവരും.
കഴിഞ്ഞ ആഴ്ച കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒഡീഷ എഫ്‌സിയിലേക്ക് ട്രാൻസ്ഫർ പൂർത്തിയാക്കി രാഹുൽ കെ.പി ആദ്യ മത്സരത്തിൽ തന്നെ അവിടെ മികച്ച പ്രകടനം നടത്തി ഹീറോ ആയിരുന്നു. അധിക പണം ബ്ലാസ്റ്റേഴ്സിന് നൽകി രാഹുലിനെ കളിപ്പിക്കാൻ അവർ തയ്യാറാകുമോ എന്ന് കണ്ടറിയണം.