“നാലു കിരീടങ്ങളും ജയിക്കാൻ സിറ്റിക്ക് ആകും” – ഫോഡൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ ക്വാഡ്റപിൾ നേടുമെന്ന് സിറ്റിയുടെ യുവതാരം ഫിൽ ഫോഡൻ. ഇന്നലെ എഫ് എ കപ്പിൽ ന്യൂപോർട്ടിനെ തോൽപ്പിച്ച് ക്വാർട്ടറിൽ എത്തിയ ശേഷമായിരുന്നു ഫോഡൻ ഇത് പറഞ്ഞത്. സിറ്റി ഇപ്പോൾ കളിക്കുന്ന നാലു കിരീടങ്ങളും സിറ്റി തന്നെ സ്വന്തമാക്കും എന്നായിരുന്നു ഫോഡൻ പറഞ്ഞത്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ് എന്നീ കിരീടങ്ങൾ ഒരു സീസണിൽ തന്നെ ഒരു ക്ലബും ഇതുവരെ നേടിയിട്ടില്ല.

ഫോഡൻ പറഞ്ഞതിനെ പെപ് ഗ്വാഡിയോളയും പിന്തുണച്ചു‌. കളിക്കുന്നത് ഈ കിരീടങ്ങൾ ഒക്കെ സ്വന്തമാക്കാനാണ്. ക്ഷമയുണ്ടെങ്കിൽ ഈ കിരീടങ്ങൾ ഒക്കെ നേടാം. ഗ്വാഡിയോള പറയുന്നു. തങ്ങൾ ആരെക്കാൾ എങ്കിലും മികച്ചതാണ് കരുതിപ്പോയാൽ മാത്രമെ പ്രശ്നമുള്ളൂ എന്നും പെപ് മത്സര ശേഷം പറഞ്ഞു‌. പി എസ് ജിക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇങ്ങനെയാണ് അബ്ദ്ധം പറ്റിയത് എന്നും പെപ് പറഞ്ഞു‌.