ഇന്ത്യക്ക് എതിരെയുൾപ്പെടെ ലോകകപ്പ് യോഗ്യത ഗ്രൂപ്പിലെ അവസാന മത്സരങ്ങൾക്കായുള്ള സ്ക്വാഡ് ഖത്തർ പ്രഖ്യാപിച്ചു. 27 അംഗ സ്ക്വാഡാണ് ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചെസ് പ്രഖ്യാപിച്ചത്. ഇന്ത്യയെയും ഒമാനെയും ആണ് ജൂണിൽ ഖത്തറ്റ് നേരിടുന്നത്. ഇപ്പോൾ ഗ്രൂപ്പിൽ 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഖത്തർ.
ഗ്രൂപ്പ് ഘട്ടത്തിൽ ആകെ ഇന്ത്യയോട് മാത്രമാണ് ഖത്തറിന് വിജയിക്കാൻ കഴിയാതിരുന്നത്. ഇന്ത്യയെ അന്ന് നേരിട്ടപ്പോൾ ടീമിൽ ഇല്ലാതിരുന്ന അഫീഫ് ഇത്തവണ സ്ക്വാഡിൽ ഉണ്ട്.
ഖത്തർ സ്ക്വാഡ്;
Saad Al Sheeb, Meshal Barsham, Mahmoud Abunada, Salah Zakaria, Pedro, Abdulkarim Hassan, Tareq Salman, Ahmed Suhail, Musaab Kheder, Basam Al Rawi, Homam Ahmed, Salem Al Hajri, Boualem Khoukhi, Mohamed Waad, Assim Madebo, Karim Boudlaf, Ismael Mohamed, Abdullah Al Ahrak, Abdulaziz Hatim, Khaled Muneer, Hassan Al Haydos, Youssef Abdurisag, Sultan Al Break, Mohamed Muntari, Ahmed Alaaeidin, Akram Afif, Almoez Ali