ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തുകയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിനെ പൂർണ്ണമായും സ്വന്തമാക്കാൻ ആയി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി അവരുടെ പുതിയ ബിഡ് സമർപ്പിച്ചു. റാറ്റ്ക്ലിഫിന്റെ ബിഡ് ഗ്ലേസേഴ്സ് അംഗീകരിക്കും എന്ന വാർത്തകൾ പരക്കുന്നതിന് ഇടയിലാണ് ഗ്ലേസേഴ്സ് ആവശ്യപ്പെട്ട തുകയുടെ അടുത്ത് വരുന്ന ബിഡ് ഖത്തർ ഗ്രൂപ്പ് സമർപ്പിച്ചത്. കഴിഞ്ഞ ബിഡിനെക്കാൾ വലിയ തുക അധികം ആണ് പുതിയ ബിഡ് എന്ന് ഫബ്രിസിയൊ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.