മെസ്സിയുടെ ഗോളും അസിസ്റ്റും, വിജയ വഴിയിലേക്ക് തിരികെയെത്തി പി എസ് ജി

Newsroom

ലയണൽ മെസ്സിയുടെ ഗോളിന്റെയും അസിസ്റ്റിന്റെയും ബലത്തിൽ പി എസ് ജി വിജയ വഴിയിലേക്ക് തിരികെയെത്തി. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ഇന്ന് ഫ്രഞ്ച് ലീഗിൽ നീസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. മെസ്സി തന്നെ ആയിരുന്നു ഇന്നത്തെ പി എസ് ജി ഹീറോ‌.

മെസ്സി 23 04 09 02 16 28 954

മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ മെസ്സി ഗോൾ നേടി. നൂനോ മെൻഡസ് ഇടതുവിങ്ങിൽ നിന്ന് നൽകിയ ക്രോസ് തന്റെ ഇടം കാലു കൊണ്ട് മെസ്സി വലയിലേക്ക് എത്തിക്കുക ആയിരുന്നു‌. രണ്ടാം പകുതിയിൽ റാമോസ് നേടിയ ഗോൾ പി എസ് ജി വിജയം ഉറപ്പിച്ചു. മെസ്സി ആയിരുന്നു ആ ഗോൾ ഒരുക്കിയത്‌.

അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ പി എസ് ജിയുടെ രണ്ടാം വിജയം മാത്രമാണിത്. 30 മത്സരങ്ങളിൽ നിന്ന് 69 പോയി‌ന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് തുടരുന്നു‌.