പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) നാപ്പോളി താരം ഖ്വിച ക്വാറത്‌സ്‌ഖേലിയയെ സ്വന്തമാക്കാനുള്ള ശ്രമം തുടരുകയാണ്. ജോർജിയൻ വിംഗർ ലൂയിസ് എൻറിക്വെയുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമായിരുന്നു. താരവും പി എസ് ജിയുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. നാപോളിയുമായി 2027 വരെ കരാറിൽ ഉണ്ട് എങ്കിലും ക്ലബ് വിടാൻ ആണ് ക്വിചയുടെ തീരുമാനം.
നാപ്പോളിയുടെ 2022/23 സീരീ എ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ച താരമാണ് ക്വാറ. പുതിയ കരാർ ചർച്ചകൾ നാപോളി ആരംഭിച്ചു എങ്കിലും ആ ചർച്ചകൾ മുന്നോട്ട് പോയില്ല. 80 മില്യണോളം ആണ് നാപോളി താരത്തിനായി ആവശ്യപ്പെടുന്നത്. പി എസ് ജി 70 മില്യൺ വരെ ഓഫർ ചെയ്യുന്നുണ്ട്.