പി എസ് ജി ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി. ഇന്ന് ആംഗേഴ്സുന് എതിരായ മത്സരം 1-0ന് വിജയിച്ചതോടെയാണ് പി എസ് ജി കിരീടത്തിലേക്ക് എത്തിയത്. ഇനിയും ആറു മത്സരങ്ങളിൽ ലീഗിൽ ശേഷിക്കുന്നുണ്ട് എങ്കിലും പിറകിലുള്ള ഒരു ടീമിനും ഇനി പി എസ് സി ഒപ്പം എത്താൻ ആകില്ല. യുവതാരം ഡിസൈർ ഡൂ ആണ് ഇന്ന് അവർക്കുവേണ്ടി ഗോൾ നേടിയത്.

ഈ സീസണിൽ ഇതുവരെ ഒരു മത്സരവും പരാജയപ്പെടാത്ത പി എസ് ജി ഇനി ശേഷിക്കുന്ന ആറു മത്സരങ്ങൾ കൂടി പരാജയപ്പെടാതിരുന്നാൽ ഫ്രാൻസിൽ ഒരു പരാജയം പോലും അറിയാതെ ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി മാറും. പിഎസ്ജിയുടെ പതിമൂന്നാം ലീഗ് കിരീടമാണ് ഇത്. 2012 സീസണ് ശേഷമാണ് ഈ 13 കിരീടങ്ങളിൽ 11 ഉം പി എസ് ജി നേടിയത്.