പുതിയ സീസണായി ഒരുങ്ങുന്നതിന്റെ ഭാഗമായി സൗഹൃദ മത്സരത്തിൽ ഇന്ന് ഹൈദരബാദ് എഫ് സിയും കേരള ക്ലബായ ഗോകുലവും ഏറ്റുമുട്ടി. ഹൈദരാബാദ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സരം സ്വന്തമാക്കി. ആദ്യ പകുതിയിൽ ആയിരുന്നു ഹൈദരബാദിന്റെ രണ്ടു ഗോളുകൾ. നിം ദോർജീ തമാങും ജോയൽ ചിയനീസും ആണ് ഹൈദരബാദിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ സൗരവിലൂടെ ഒരു ഗോൾ മടക്കാൻ ഗോകുലത്തിന് ആയി എങ്കിലും പരാജയം ഒഴിവായില്ല.