Picsart 23 04 24 13 49 48 883

നാപോളി ലീഗ് കിരീടം അർഹിക്കുന്നു

ഇന്നലെ അലയൻസ് സ്റ്റേഡിയത്തിൽ യുവന്റസിനെ തോൽപ്പിച്ചതോടെ നാപോളി ലീഗ് കിരീടത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്‌. ലീഗ് കിരീടം സ്വന്തമാക്കാൻ പോകുന്ന നാപോളിയെ മത്സര ശേഷം യുവന്റസ് മാനേജർ മാക്സ് അല്ലെഗ്രി അഭിനന്ദിച്ചു.

“ഞങ്ങൾ ലീഗ് കിരീടം അർഹിക്കുന്ന ശക്തരായ നാപ്പോളി ടീമിനെതിരെ ആണ് ഇന്ന് കളിച്ചത്, പഈ ഫലത്തിൽ നിരാശയുണ്ട്. നാപോളി ഈ ലീഗ് കിരീടം തീർത്തും അർഹിക്കുന്നു. ശക്തമായ ടീമിനെയാണ് ഞങ്ങൾ നേരിടുന്നതെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഞങ്ങൾ മികച്ച കളിയാണ് കളിച്ചത്.” അലെഗ്രി പറഞ്ഞു.

“ഈ വർഷം ഞങ്ങൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു, പ്രത്യേകിച്ച് റ്റെബിളീൽ 15-ാം സ്ഥാനത്തേക്ക് വീണതിന് ശേഷം. ഇനി വീണ്ടും ജയിച്ചു തുടങ്ങണം. ഞങ്ങൾക്ക് കുറച്ച് പോയിന്റുകൾ കൂടി ആവശ്യമാണ്.” അലെഗ്രി പറഞ്ഞു.

Exit mobile version