പുതുവർഷത്തിൽ മൗറിഞ്ഞോക്കും സംഘത്തിനും സീസണിലെ നിർണായ പോരാട്ടം. തുടർച്ചയായ 3 സമനിലകൾക് ശേഷം ഇന്ന് അവർക്ക് നേരിടാനുള്ളത് എവർട്ടനെ. അതും അവരുടെ മൈതാനമായ ഗൂഡിസൻ പാർക്കിൽ. ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അവർക്ക് ഇന്നും ജയിക്കാനായില്ലെങ്കിൽ അത് ക്ലബ്ബിനെ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്ന് ഉറപ്പാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം കിക്കോഫ്.
സൗത്താംപ്ടനോട് സമനില വഴങ്ങിയ രീതിയാണ് യൂണൈറ്റഡ് പരിശീലകൻ മൗറിഞ്ഞോയെ കൂടുതൽ ആശങ്കവാൻ ആകേണ്ടത്. ഒട്ടും പോരാട്ട വീര്യം പുറത്തെടുക്കാതിരുന്ന അവർക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ഗൂഡിസൻ പാർക്കിൽ ജയിക്കാൻ ആ പ്രകടനം മതിയാവില്ല എന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ബിഗ് സാമിന് കീഴിൽ മികച പ്രതിരോധം നടത്തുന്ന എവർട്ടനാവുമ്പോൾ. അവസാന മത്സരത്തിൽ എവർട്ടൻ തോറ്റെങ്കിലും അത് അവർക്ക് ഈ മത്സരത്തിൽ ഒരു തടസ്സമാവാൻ സാധ്യതയില്ല. പരിക്കേറ്റ ലുകാകുവിന്റെയും സ്ലാട്ടന്റെയും അഭാവത്തിൽ റാഷ്ഫോർഡ് ആവും ഇന്ന് യുണൈറ്റഡ് ആക്രമണം നയിക്കുക. 3 മത്സരങ്ങളിൽ വിലക്ക് നേരിടുന്ന ആഷ്‌ലി യങ്ങും ഇന്ന് ഉണ്ടാവില്ല. വളൻസിയക്കും പരിക്ക് പറ്റിയതോടെ ഡെർമിയാനോ ബ്ലിന്റോ ടീമിൽ ഇടം നേടിയേക്കും.
എവർട്ടൻ നിരയിലേക്ക് മുൻ മാഞ്ചസ്റ്റർ താരം വെയ്ൻ റൂണി തിരിച്ചെത്തിയേക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial