Leandro Trossard to Arsenal,ട്രൊസാർഡ്

ട്രൊസാർഡ് ഇനി ആഴ്‌സണലിൽ, ബ്രൈറ്റൺ താരം ഉടൻ ആഴ്‌സണൽ കരാർ ഒപ്പ് വക്കും

ബ്രൈറ്റണിന്റെ ബെൽജിയം മുന്നേറ്റനിര താരം ലിയാൻഡ്രോ ട്രൊസാർഡിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ബ്രൈറ്റണുമായി ധാരണയിൽ എത്തി. ഏതാണ്ട് 27 മില്യൺ യൂറോക്ക് ആണ് താരം ആഴ്‌സണലിൽ എത്തുക. ബ്രൈറ്റണിൽ ഒന്നര വർഷത്തെ കരാർ അവശേഷിക്കുന്ന ട്രൊസാർഡ് പരിശീലകനും ആയുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ടീമിൽ നിന്നു പുറത്തായിരുന്നു.

ഈ സീസണിൽ പ്രീമിയർ ലീഗിൽ 7 ഗോളുകളും 2 അസിസ്റ്റുകളും നേടിയ താരം മുന്നേറ്റനിരയിൽ എവിടെയും കളിക്കും എന്നത് ആഴ്‌സണലിന് നേട്ടം ആണ്. ഈ ട്രാൻസ്ഫർ വിപണിയിൽ വലിയ തിരിച്ചടികൾ നേരിട്ട ആഴ്‌സണലിന് കിരീട പോരാട്ടത്തിൽ ട്രൊസാർ ഡിന്റെ വരവ് വലിയ മുതൽക്കൂട്ടാണ്. 28 കാരനായ താരം ഉടൻ ആഴ്‌സണലും ആയി മെഡിക്കൽ പൂർത്തിയായ ശേഷം കരാറിൽ ഒപ്പ് വക്കും.

Exit mobile version