Picsart 23 04 25 19 40 39 016

ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരം കാണേണ്ടി വന്നവർക്ക് ടിക്കറ്റ് തുക തിരികെ നൽകാൻ സ്പർസ്

ന്യൂകാസിൽ യുണൈറ്റഡിനെതിരായ തങ്ങളുടെ ടീമിന്റെ തോൽവി കാണാൻ സെന്റ് ജെയിംസ് പാർക്കിലേക്ക് പോയ ആരാധകർക്ക് മത്സര ടിക്കറ്റിന്റെ വില തിരികെ നൽകാൻ ടോട്ടൻഹാം കളിക്കാർ തീരുമാനിച്ചു. ആരാധകരുടെ നിരാശയും രോഷവും മനസിലാക്കിയ താരങ്ങൾ സംയുക്തമായാണ് ടിക്കറ്റ് തുക തിരികെ നൽകുന്നത്. ടീം ഒരു ഔദ്യോഗിക പ്രസ്താവനയും ഇന്ന് പുറത്തിറക്കി.

ഇത്തരമൊരു തോൽവിയെ അഭിമുഖീകരിക്കാൻ വാക്കുകൾ മാത്രം പോരാ എന്ന് സംയുക്ത പ്രസ്താവനയിൽ താര‌ങ്ങൾ പറയുന്നു. ന്യൂകാസിലിനെതിരായ 6-1 തോൽവി നിരാശാജനകമായിരുന്നു, എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ അടുത്ത മത്സരത്തിൽ കാര്യങ്ങൾ ശരിയാക്കാൻ ഉറച്ചാകും തങ്ങൾ ഇറങ്ങുന്നത് എന്നും താരങ്ങൾ പറഞ്ഞു. ടിക്കറ്റ് തുക തിരികെ നൽകുന്നത് ഒന്നുമല്ല എന്ന് അറിയാം എന്നും എന്നാൽ ഇതെങ്കിലും തങ്ങൾ ചെയ്യേണ്ടതുണ്ട് എന്നും താരങ്ങൾ പറഞ്ഞു.

Exit mobile version