Picsart 23 06 11 15 16 35 294

റെയ്സ് നെൽസണും ആഴ്സണലിനൊപ്പം തുടരും, 2027വരെ പുതിയ കരാർ

റെയ്സ് നെൽസന്റെ കരാർ പുതുക്കാൻ ആഴ്സണൽ തീരുമാനിച്ചു. ഈ സമ്മറോടെ റെയ്‌സ് നെൽസന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ആഴ്സണൽ ദീർഘകാലത്തേക്ക് ഉള്ള കരാർ താരത്തിന് നൽകി. 23കാരൻ 2027വരെ ഇനി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഉണ്ടാകും. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 23-കാരൻ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു. യുവതാരത്തിന് രണ്ട് വിംഗിലും കളിക്കാൻ കഴിയും. പ്രീമിയർ ലീഗിൽ ആകെ 172 മിനിറ്റ് മാത്രമാണ് പക്ഷെ താരത്തിന് കളിക്കാനായത്. അടുത്ത സീസൺ മുതൽ ടീമിൽ സ്ഥിരാംഗം ആകാൻ കഴിയും എന്ന് താരം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം സലിബയുടെ കരാറും കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു‌

Exit mobile version