Viratkohli

ഒരേ ഓവറിൽ വിരാടിനെയും ജഡേജയെയും പുറത്താക്കി ബോളണ്ട്!!! ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു

ഓവലില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. 280 റൺസ് കൂടി വിജയത്തിനായി നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് അഞ്ചാം ദിവസം സ്കോട്ട് ബോളണ്ടിന്റെ ഇരട്ട പ്രഹരം ഏല്പിച്ച മുറിവുകള്‍ നിന്ന് കരകയറുവാനാകുമോ എന്നത് സംശയം ആണ്. 49 റൺസ് നേടിയ കോഹ്‍ലിയെയും പൂജ്യം റൺസ് നേടിയ രവീന്ദ്ര ജഡേജയെയും ബോളണ്ട് പുറത്താക്കിയപ്പോള്‍ ഇന്ത്യ 179/5 എന്ന നിലയിലേക്ക് വീണു.

ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് അജിങ്ക്യ രഹാനെ. എന്നാൽ മൂന്ന് സെഷനുകള്‍ ഇന്ത്യയ്ക്ക് അതിജീവിക്കുക എന്നത് ഏറെക്കുറെ അപ്രാപ്യമായ കാര്യമായി മാറിയിരിക്കുകയാണ്. 50 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 187/5 എന്ന നിലയിലാണ്.

Exit mobile version