20221016 013936

റീസ് ജെയിംസ് ശസ്ത്രക്രിയക്ക് വിധേയമാവില്ല, പക്ഷെ ലോകകപ്പ് കളിക്കാൻ സാധ്യതയില്ല

കാൽ മുട്ടിനു ഏറ്റ പരിക്ക് കാരണം സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ട ചെൽസിയുടെ ഇംഗ്ലീഷ് റൈറ്റ് ബാക്ക് റീസ് ജെയിംസ് ശസ്ത്രക്രിയക്ക് വിധേയമാവില്ല. എങ്കിലും രണ്ടു മാസത്തേക്ക് താരം പുറത്ത് ഇരിക്കേണ്ടി വരും.

ശസ്ത്രക്രിയ ഇല്ലാതെ ചികിത്സയിലൂടെ പരിക്ക് ഭേദമാക്കാൻ ആണ് ശ്രമം. ഇതോടെ ജെയിംസ് ലോകകപ്പ് കളിക്കില്ല എന്നു ഏതാണ്ട് ഉറപ്പായി. പരിക്ക് മാറി ലോകകപ്പിന് തൊട്ടു മുമ്പ് തിരിച്ചു എത്താൻ ആയാലും മത്സരപരിചയം ഇല്ലാതെ താരത്തെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്.

Exit mobile version