Picsart 23 08 18 18 12 37 720

റീസ് ജെയിംസിന്റെ പരിക്ക് അത്ര ഗുരുതരം അല്ല, കുറച്ചു ആഴ്ചകൾ താരം പുറത്ത്

ചെൽസി ക്യാപ്റ്റനും പ്രതിരോധതാരവും ആയ റീസ് ജയിംസിന്റെ പരിക്ക് അത്ര ഗുരുതരം അല്ലെന്ന് ചെൽസി പരിശീലകൻ മൊറീസിയോ പോച്ചറ്റീന്യോ. പരിശീലനത്തിന് ഇടയിൽ ഹാംസ്ട്രിങിന് ആണ് താരത്തിന് പരിക്കേറ്റത്. എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരം അല്ലാത്തതിനാൽ താരം ഏതാനും ആഴ്ചകൾക്ക് ഉള്ളിൽ താരം തിരിച്ചു വരും എന്നാണ് പ്രതീക്ഷ എന്നു ചെൽസി പരിശീലകൻ വ്യക്തമാക്കി.

നിലവിൽ താരത്തിന്റെ പരിക്ക് തങ്ങൾ നിരീക്ഷിച്ചു വരികയാണ് എന്നു ചെൽസി പറഞ്ഞിരുന്നു. ചെൽസി അക്കാദമി താരമായി കളി തുടങ്ങി 2018 മുതൽ ചെൽസിയിൽ അരങ്ങേറ്റം കുറിച്ച ശേഷം പലപ്പോഴും പരിക്കുകൾ താരത്തിന്റെ കരിയറിന് വലിയ വിനയാവുക ആയിരുന്നു. പലപ്പോഴും ദീർഘകാലം പരിക്ക് കാരണം പുറത്ത് ഇരുന്ന 23 കാരനായ റീസ് ജെയിംസിന് പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പും നഷ്ടമായിരുന്നു.

Exit mobile version