Picsart 23 08 10 00 07 40 313

ചെൽസിയുടെ സ്വന്തം റീസ് ജെയിംസ് ഇനി അവരുടെ ക്യാപ്റ്റൻ

ചെൽസി പുതുയുഗത്തിൽ അവർക്ക് പുതിയ ക്യാപ്റ്റൻ. ആറാം വയസ്സ് മുതൽ ചെൽസിയിൽ കളിക്കുന്ന 23 കാരനായ റീസ് ജെയിംസ് ആണ് അവരുടെ പുതിയ ക്യാപ്റ്റൻ ആവുക. കുറച്ചു നാൾ മുമ്പ് അത്ലറ്റികോ മാഡ്രിഡിൽ പോയ സെസർ ആസ്പിലികേറ്റയുടെ പകരക്കാരനായി ആണ് റൈറ്റ് ബാക്ക് ആയ ഇംഗ്ലീഷ് താരം ചെൽസി ക്യാപ്റ്റൻ ആവുക.

ചെൽസിയുടെ ക്യാപ്റ്റൻ ആയത് തനിക്കും കുടുംബത്തിനും വലിയ അഭിമാന നിമിഷം ആണ് എന്നാണ് റീസ് പ്രതികരിച്ചത്. 2018 ൽ ചെൽസിക്ക് ആയി അരങ്ങേറ്റം കുറിച്ച റീസ് ഇത് വരെ അവർക്ക് ആയി 98 മത്സരങ്ങളിൽ ആണ് കളിച്ചത്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, യുഫേഫ സൂപ്പർ കപ്പ് കിരീടങ്ങൾ നേടിയ റീസ് പോച്ചറ്റീന്യോക്ക് കീഴിൽ പുതിയ ഉയരങ്ങൾ തേടിയാവും ക്യാപ്റ്റൻ ആം ബാന്റ് അണിയുക.

Exit mobile version