Picsart 22 12 28 01 43 26 833

പരിക്ക് മാറി എത്തിയ റീസ് ജെയിംസിന് വീണ്ടും പരിക്ക്

ചെൽസിയുടെ ഫുൾബാക്ക് റീസ് ജെയിംസിന് വീണ്ടും തിരിച്ചടി. ഇന്നലെ ബൗണ്മതിന് എതിരായ മത്സരത്തിൽ റീസ് ജെയിംസ് പരിക്ക് മാറി തിരികെയെത്തിയിരുന്നു. എന്നാൽ ആ തിരിച്ചുവരവ് അധിക നേരം നീണ്ടു നിന്നില്ല. മത്സരത്തിന്റെ 53ആം മിനുട്ടിൽ പരിക്കേറ്റ് റീസ് ജെയിംസ് കളം വിടേണ്ടി വന്നു. ഒക്ടോബറിനു ശേഷം റീസ് ജെയിംസിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

നേരത്തെ പരിക്ക് കാരണം ഇംഗ്ലണ്ടിനൊപ്പം ലോകകപ്പ് കളിക്കാൻ റീസ് ജെയിംസിന് ആയിരുന്നു. നേരത്തെ മുട്ടിനായിരുന്നു ജെയിംസിന് പരിക്കേറ്റിരുന്നത്. എന്നാൽ പുതിയ പരിക്ക് തൈ ഇഞ്ച്വറി ആണെന്നാണ് പ്രാഥമിക നിഗമനം. പരിക്കിനെ കുറിച്ച് കൂടുതൽ പറയാൻ പരിശോധനകൾ ആവശ്യമാണ് എന്ന് ചെൽസി പരിശീലകൻ പോട്ടർ മത്സര ശേഷം പറഞ്ഞു മ്

Exit mobile version