Picsart 22 12 28 10 53 38 023

ആദ്യ സെഷനിൽ തന്നെ ലീഡ് നേടി കേരളം

രഞ്ജി ട്രോഫിയിൽ കേരളം ആദ്യ ഇന്നിങ്സ് ലീഡ് നേടി. ഛത്തീസ്‌ഗഢ് ഉയർത്തിയ 149 പിന്തുടർന്ന കേരളം ഇപ്പോൾ ഡ്രിങ്ക്സിന് പിരിയുമ്പോൾ 157/2 എന്ന നിലയിൽ ആണ്. ഇപ്പോൾ കേരളത്തിന് 8 റൺസിന്റെ ലീഡ് ഉണ്ട്. ഇന്ന് ഇതുവരെ കേരളത്തിന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടില്ല.

60 റൺസ് എടുത്ത രോഹൻ പ്രേമും 36 റൺസ് എടുത്ത സച്ചിൻ ബേബിയും ആണ് ക്രീസിൽ ഉള്ളത്. 24 റൺസ് എടുത്ത രാഹുൽ പിയുടെയും 31 റൺസ് എടുത്ത രോഹൻ കുന്നുമ്മലിന്റെയും വിക്കറ്റ് ഇനെ കേരളത്തിന് നഷ്ടമായിരുന്നു‌

കേരളം ഇന്നലെ ആദ്യ ഇന്നിങ്സിൽ എതിരാളികളെ വെറും 149 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു. ജലജ് സക്സേനയുടെ ഗംഭീര ബൗളിംഗ് ആണ് കേരളത്തിന് തുണയായത്. സക്സേന 48 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു.

വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബേസിൽ എൻ പി കേരളത്തിനായി ഒരു വിക്കറ്റും നേടി. നാല്പത് റൺസ് എടുത്ത ഹർപ്രീത് സിംഗ് ആണ് ഛത്തീസ്‌ഗഢിന്റെ ടോപ് സ്കോറർ ആയത്.

Exit mobile version