Picsart 22 12 28 01 43 42 785

റീസ് ജെയിംസ് ഒരു മാസത്തോളം പുറത്ത്

ചെൽസിയുടെ ഫുൾബാക്ക് റീസ് ജെയിംസിന്റെ പരിക്ക് സാരമുള്ളതാണ് എന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഇന്നലെ ബൗണ്മതിന് എതിരായ മത്സരത്തിൽ ആയിരുന്നു റീസ് ജെയിംസ് പരിക്കേറ്റത്. പരിക്ക് താരത്തെ ഒരു മാസത്തോളം പുറത്ത് ഇരുത്തും എന്നാണ് റിപ്പോർട്ടുകൾ. എട്ട് മത്സരങ്ങളോളം റീസ് ജെയിംസിന് നഷ്ടമാകും.

ദീർഘകാലത്തെ പരിക്ക് മാറി കഴിഞ്ഞ ദിവസമായിരുന്നു റീസ് ജെയിംസ് കളത്തിലേക്ക് എത്തിയത്‌. മത്സരത്തിന്റെ 53ആം മിനുട്ടിൽ പരിക്കേറ്റ് റീസ് ജെയിംസ് കളം വിടേണ്ടി വന്നു. ഒക്ടോബറിനു ശേഷം റീസ് ജെയിംസിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

നേരത്തെ പരിക്ക് കാരണം ഇംഗ്ലണ്ടിനൊപ്പം ലോകകപ്പ് കളിക്കാൻ റീസ് ജെയിംസിന് ആയിരുന്നില്ല. നേരത്തെ മുട്ടിനായിരുന്നു ജെയിംസിന് പരിക്കേറ്റിരുന്നത്. ഇപ്പോഴത്തെ പരിക്ക് തൈ ഇഞ്ച്വറി ആണ്.

Exit mobile version