Picsart 22 12 29 01 37 01 501

റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഇല്ല എന്നതിൽ തനിക്ക് ദുഃഖമുണ്ട് എന്ന് എറിക്സൺ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമില്ല എന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ എറിക്‌സൺ പറഞ്ഞു. റൊണാൾഡോ ക്ലബ് വിട്ടതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു എറിക്സൺ.

റൊണാൾഡോ ടീമിന്റെയും വിജയത്തിന്റെയും ഭാഗമല്ല എന്നതിൽ സങ്കടമുണ്ട്. റൊണാൾഡോ മികച്ച താരമാണ്. അദ്ദേഹത്തിന്റെ പേരും സാന്നിധ്യവും ഏതൊരു ക്ലബ്ബിലും സവിശേഷമാണ്. എറിക്സൺ പറഞ്ഞു. എന്റെ കരിയറിൽ അദ്ദേഹത്തോടൊപ്പം കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത് വളരെ സന്തോഷകരമായ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആളുകൾ എല്ലാം മറക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നു, ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ ശരിക്കും റൊണാൾഡയിൽ അല്ലാ എന്നും എറിക്സൺ കൂട്ടിച്ചേർത്തു.

Exit mobile version