Picsart 24 07 15 23 23 37 901

പ്രീസീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പ്രീസീസൺ പരാജയത്തോടെ തുടങ്ങി. ഇന്ന് നോർവീജിയൻ ക്ലബായ റോസൻബർഗിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന്റെ തോൽവിയാണ് വഴങ്ങിയത്. യൂറോ കപ്പും കോപ അമേരിക്കയും കളിച്ചതിനാൽ പല സീനിയർ താരങ്ങളും ഇപ്പോൾ യുണൈറ്റഡിനൊപ്പം ഇല്ല. ഇന്ന് യുണൈറ്റഡിന് ഇറങ്ങിയ ഭൂരിഭാഗം താരങ്ങളും യുണൈറ്റഡിനു വേണ്ടി ഇതുവരെ സീനിയർ അരങ്ങേറ്റം നടത്താത്തവരാണ്.


കസെമിറോ, മൗണ്ട്, എവാൻസ്, റാഷ്ഫോർഡ് തുടങ്ങി കുറച്ച് സീനിയർ താരങ്ങൾ മാത്രമെ ഇന്ന് ഉണ്ടായിരുന്നുള്ളൂ. യുണൈറ്റഡിനായി ഗോൾ കീപ്പർ വിറ്റെക് ഇന്ന് സെക്കൻഡ് ഹാഫിൽ തിളങ്ങി നിന്നു. മത്സരത്തിന്റെ അവസാന നിമിഷം ആണ് റോസബർഗ് ഗോൾ അടിച്ചത്. ഹോൽമ് ആയിരുന്നു ഗോൾ സ്കോറർ. ഇനി ജൂലൈ 28ന് റേഞ്ചേഴ്സിന് എതിരെയാണ് യുണൈറ്റഡിന്റെ രണ്ടാം പ്രീസീസൺ മത്സരം.

Exit mobile version