Picsart 24 07 15 23 09 55 645

എഡേഴ്സണായി അൽ നസറിന്റെ 30 മില്യൺ ഓഫർ, 50 ചോദിച്ച് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സൺ ക്ലബ് വിടാൻ സാധ്യത. എഡേഴ്സ്ണ് മുന്നിൽ സൗദി അറേബ്യൻ ക്ലബായ അൽ നസർ വൻ ഓഫർ വെച്ചിരിക്കുകയാണ്. 30 മില്യൺ ട്രാൻസ്ഫർ ഫീയുള്ള ഓഫർ പക്ഷെ മാഞ്ചസ്റ്റർ സിറ്റി സ്വീകരിക്കില്ല. സിറ്റി 50 മില്യൺ എങ്കിലും കിട്ടിയാൽ മാത്രമേ എഡേഴ്സണെ വിൽക്കുകയുള്ളൂ.

സിറ്റി എഡേഴ്സൺ ക്ലബ് വിടുക ആണെങ്കിൽ ഒർട്ടേഗയെ ഒന്നാം ഗോൾ കീപ്പറാക്കും. ഇപ്പോൾ രണ്ടാം കീപ്പർ ആയ ഒർട്ടേഗ അവസരങ്ങൾ കിട്ടിയപ്പോൾ എല്ലാം സിറ്റിക്ക് ആയി തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു നടത്തിയത്.

2017മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് എഡേഴ്സൺ. ബെൻഫികയിൽ നിന്നായിരുന്നു എഡേഴ്സൺ സിറ്റിയിലേക്ക് എത്തിയത്. താരത്തിന് ഇനിയും രണ്ട് വർഷത്തെ കരാർ സിറ്റിയിൽ ബാക്കിയുണ്ട്.

പ്രീമിയർ ലീഗിൽ മൂന്ന് ഗോൾഡൻ ഗ്ലോവും താരത്തിന് സ്വന്തമായുണ്ട്. സിറ്റിക്ക് ഒപ്പം ഇംഗ്ലണ്ടിലെ എല്ലാ കിരീടങ്ങൾ നേടാനും താരത്തിനായി. ആകെ 17 കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നേടി.

Exit mobile version