പെനാൽറ്റി കെയ്ൻ, നോർവിച്ചിനോട് സമനില പിടിച്ച് സ്പർസ്

പ്രീമിയർ ലീഗിൽ വീണ്ടുമൊരു സമനില. ടോട്ടെൻഹാം ഹോട്ട്സ്പർസ് നോർവിച്ച് സിറ്റിയോടാണ് സമനില നേടിയത്. ഹാരി കെയ്നിന്റെ പെനാൽറ്റിയാണ് സമനില നേടാൻ സ്പർസിനെ സഹായിച്ചത്. സ്പർസിന് വേണ്ടി എറിക്സൺ കൂടെ ഗോളടിച്ചപ്പോൾ നോർവിച്ചിനായി മരിയോ വ്രാൻസിച് ഗോളടിച്ചു. സെർജ് അറിയറിന്റെ ഓൺ ഗോളും അവർക്ക് തുണയായി. ടീമു പുക്കിയുടെ ഒരു ഗോൾ വാറിന്റെ ഇടപെടൽ കാരണം പരിഗണിച്ചില്ല.

കഴിഞ്ഞ 15 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച് നിൽക്കുന്ന നോർവിചിനെതിരെ അനായാസ ജയമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ സ്പർസിന് തുടക്കം തന്നെ പിഴച്ചു. 18 ആം മിനുട്ടിൽ വ്രാൻസിചിന്റെ കന്നി പ്രീമിയർ ഗോളിന് കളമൊരുങ്ങി. എറിക്സണിന്റെ ഫ്രീ കിക്കിലൂടെ പിന്നീട് സ്പർസ് സമനില പിടിച്ചു. സ്പർസിന്റെ സെൽഫ് ഗോളിന് ശേഷം കരിയറിലെ 200 ആം പ്രീമിയർ ലീഗ് മത്സരത്തിനിറങ്ങിയ ഹാരി കെയ്നിലൂടെ നോർവിചിനെതിരെ സമനില‌പിടിക്കുകയായിരുന്നു.

Exit mobile version