Picsart 24 12 07 14 27 20 189

മോശം കാലാവസ്ഥ, ലിവർപൂൾ എവർട്ടൺ മത്സരം മാറ്റിവച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കേണ്ട ലിവർപൂൾ എവർട്ടൺ മേഴ്‌സിസെയ്ഡ് ഡെർബി മാറ്റിവച്ചു. മോശം കാലാവസ്ഥ കാരണം ആണ് ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് നടക്കേണ്ട മത്സരം മാറ്റിവെച്ചത്.

ഇന്നാണ് ദരാഗ് കൊടുങ്കാറ്റ് ലിവർപൂളിൽ ആഞ്ഞടിച്ചത്. നിലവിൽ വെയിൽസിൽ നടക്കേണ്ട ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ അടക്കം പലതും മാറ്റിവെച്ചിട്ടുണ്ട്. അടുത്ത സീസണിൽ എവർട്ടൺ പുതിയ സ്റ്റേഡിയത്തിലേക്ക് മാറും എന്നതിനാൽ വിഖ്യാതമായ ഗുഡിസൺ പാർക്കിലെ അവസാന മേഴ്‌സിസെയ്ഡ് ഡെർബി ആയിരുന്നു ഇത്. മത്സരം ഏത് ദിവസം കളിക്കും എന്നു പിന്നീട് ആണ് അറിയാൻ സാധിക്കുക.

Exit mobile version