20220818 004530

അയർലണ്ട് ആദ്യമായി അഫ്ഗാനിസ്താനെതിരെ T20 പരമ്പര സ്വന്തമാക്കി | Report

അയർലണ്ട് 7 വിക്ക് വിജയം നേടി

അയർലണ്ട് ക്രിക്കറ്റ് ടീം അഫ്ഗാനിസ്താന് എതിരായ ടി20 പരമ്പര സ്വന്തമാക്കി. ഇന്ന് നടന്ന അഞ്ചാം ടി20യിൽ ഏഴ് വിക്കറ്റിന്റെ വിജയം ആതിഥേയർ സ്വന്തമാക്കി. അഫ്ഗാനിസ്താൻ ആദ്യം ബാറ്റു ചെയ്യുന്നതിനിടയിൽ മഴ എത്തിയിരുന്നു.

തുടർന്ന് വിജയ ലക്ഷ്യം ഏഴ് ഓവറിൽ 56 എന്ന ഡക്വർത്ത് ലൂയിസ് നിയമ പ്രകാരം നിശ്ചയിച്ചു. രണ്ടാമത് ബാറ്റു ചെയ്ത അയർലണ്ടിന് അനായാസം വിജയ ലക്ഷ്യത്തിൽ എത്താൻ ആയി.

16 റൺസ് എടുത്ത സ്റ്റിർലിങ്, 9 റൺസ് എടുത്ത ബാൽബിർണി, 14 റൺസ് എടുത്ത ടക്കർ എന്നിവരുടെ വിക്കറ്റുകൾ ആണ് അയർലണ്ടിന് നഷ്ടമായത്. 9 റൺസ് എടുത്ത ഹാരി ടെക്ടറും 7 റൺസ് എടുത്ത ഡോക്റെലും ചേർന്ന് അയർലണ്ടിനെ ലക്ഷ്യത്തിലേക്ക് എത്തിച്ചു. നേരത്തെ അഫ്ഘാനിസ്ഥാൻ 15.5 ഓവറിൽ 95 റൺസ് എന്ന് നിൽക്കുമ്പോൾ ആയിരുന്നു മഴ വന്നത്‌.

പരമ്പര 3-2ന് അയർലണ്ട് വിജയിച്ചു. ഇതാദ്യമായാണ് അയർലാണ്ട് അഫ്ഗാനെതിരെ ഒരു t20 പരമ്പര വിജയിക്കുന്നത്‌.

Story Highlight: Ireland beat Afghanistan by 7 wickets (DLS) in the rain-curtailed match and win the series 3-2

ദക്ഷിണാഫ്രിക്കന്‍ തേരോട്ടത്തിന് തടയിട്ട് മഴ!!! ലോര്‍ഡ്സിൽ ആദ്യ ദിവസം നടന്നത് 32 ഓവര്‍ മാത്രം

Exit mobile version