Picsart 23 02 08 01 52 53 800

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലീഡ്സ് യുണൈറ്റഡിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ഇറങ്ങുന്നു. ഇന്ന് ലീഡ്സ് യുണൈറ്റഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ചിരവൈരികൾ ആയ ക്ലബുകൾ ആണെങ്കിലും ഇപ്പോൾ രണ്ട് ക്ലബുകൾ രണ്ടറ്റത്ത് ആണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫോമിൽ മുന്നേറുമ്പോൾ ലീഡ്സ് യുണൈറ്റഡ് റിലഗേഷൻ ഭീഷണിയിൽ നിൽക്കുകയാണ്. ലീഡ്സ് യുണൈറ്റഡ് അവരുടെ പരിശീലകനെ കഴിഞ്ഞ ദിവസം പുറത്താക്കുകയും ചെയ്തിരുന്നു.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആണ് കളി എന്നത് കൊണ്ട് തന്നെ യുണൈറ്റഡ് വിജയിക്കുമെന്നാണ് പ്രതീക്ഷ. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ പരിക്ക് കാരണം എറിക്സണും സസ്പെൻഷൻ കാരണം കസെമിറോയും ഇന്ന് ഉണ്ടാകില്ല. മാർഷ്യലും ഇന്ന് ഉണ്ടാവാൻ സാധ്യതയില്ല. സബിസ്റ്റ്സർ ഇന്ന് ആദ്യ ഇലവനിൽ എത്തും‌. പുതിയ മധ്യനിര താരം കഴിഞ്ഞ മത്സരത്തിൽ സബ്ബ് ആയി ഇറങ്ങി നല്ല പ്രകടനം നടത്തിയിരുന്നു.

ഇന്ന് രാത്രി 1.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാം. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിക്കും ഒരേ പോയിന്റ് ആകും.

Exit mobile version