Garyballance

കെപ്ലര്‍ വെസ്സൽസിന്റെ നേട്ടത്തിനൊപ്പമെത്തി ഗാരി ബല്ലാന്‍സ്

രണ്ട് രാജ്യങ്ങള്‍ക്ക് വേണ്ടി ടെസ്റ്റ് ശതകങ്ങള്‍ നേടിയിട്ടുള്ള വെറും രണ്ട് താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളത്. അതിൽ ഒന്ന് സിംബാബ്‍വേയ്ക്കായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ ശതകം നേടിയ മുന്‍ ഇംഗ്ലണ്ട് താരം ഗാരി ബല്ലാന്‍സ് ആണെങ്കിൽ ഇതിന് മുമ്പ് ഈ നേട്ടം കൊയ്തത് കെപ്ലര്‍ വെസ്സൽസ് ആയിരുന്നു.

വെസ്സൽസ് ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും വേണ്ടിയാണ് ശതകങ്ങള്‍ നേടിയത്. വെസ്സൽസ് 1982-85 കാലയളവിൽ ഓസ്ട്രേലിയയ്ക്കായി 4 ശതകങ്ങള്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റിലേക്ക് 1991ൽ തിരിച്ചെത്തിയപ്പോള്‍ രണ്ട് ശതകം നേടി.

ബല്ലാന്‍സ് ഇംഗ്ലണ്ടിനായി 2014-17 കാലഘട്ടത്തിൽ 4 ശതകങ്ങള്‍ നേടിയിട്ടുണ്ട്. 2021ൽ യോര്‍ക്ക്ഷയര്‍ ടീം അംഗം റഫീക്കിനെതിരെ വംശീയാധിക്ഷേപം നടത്തിയതിന് താരത്തെ കൗണ്ടി റിലീസ് ചെയ്തതോടെയാണ് താരം തന്റെ സ്വദേശത്തേക്ക് മടങ്ങിയത്.

Exit mobile version