മ്യൂണിക് ദുരന്തത്തിന്റെ ഓർമ്മ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 60 വർഷങ്ങൾക്ക് മുൻപ് 1958 ഫെബ്രുവരി 6 നാണ് മ്യൂണിക്കിൽ 23 പേർ വിമാനാപകടത്തിൽ മരണപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും സ്റ്റാഫുകളും ഉൾപ്പെടുന്നതായിരുന്നു ഈ 23 പേർ. ഓൾഡ് ട്രാഫോഡിൽ നടന്ന ചടങ്ങിൽ യുണൈറ്റഡ് കളിക്കാർക്ക് പുറമെ പരിശീലകൻ മൗറീഞ്ഞോ, യുണൈറ്റഡ് ഇതിഹാസം ബോബി ചാൾട്ടൻ, സർ അലക്‌സ് ഫെർഗൂസൻ എന്നിവരും മരണപ്പെട്ടവരുടെ ബന്ധുക്കളും ആരാധകരും പങ്കെടുത്തു.
#FlowersOfManchester pic.twitter.com/4Utx6QLy0y
— Manchester United (@ManUtd) February 6, 2018
6 പതിറ്റാണ്ട് മുൻപ് അപകടം നടന്ന വൈകിട്ട് 3.04 ന് ഒരു മിനുറ്റ് മൗനം ഓൾഡ് ട്രാഫോഡിൽ ആചരിച്ചു. 44 പേർ സഞ്ചരിച്ച വിമാനത്തിലെ 20 പേർ അപകട സ്ഥലത്തും 3 പേർ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. യുറോപ്യൻ കപ്പിൽ റെഡ് സ്റ്റാർ ബെൽഗ്രിഡിനെ തോൽപിച്ച ശേഷം മടങ്ങുന്ന ‘ബുസ്ബി ബേബ്‌സ്’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മാഞ്ചസ്റ്റർ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തിൽ പെട്ടത്. ടീമിലെ 8 കളിക്കാരാണ് അന്ന് അപകടത്തിൽ മരണപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial