ഫാബ്രിഗാസിന്റെ കൂടെ കളിക്കാനായത് തന്റെ ഭാഗ്യമെന്ന് ഹസാർഡ്

Photo: Twitter/@ChelseaFC

ഫാബ്രിഗാസിന്റെ കൂടെ കളിക്കാനായത് തന്റെ ഭാഗ്യമാണെന്ന് ചെൽസിയുടെ ബെൽജിയൻ താരം ഏദൻ ഹസാർഡ്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഹസാർഡ്. ഫാബ്രിഗാസ് ചെൽസിക്ക് വേണ്ടി എല്ലാം സമർപ്പിച്ചുവെന്നും ഫാബ്രിഗാസിന്റെ ആദ്യ സീസണിൽ തന്നെ ചെൽസിക്ക് ഇരട്ട കിരീടങ്ങൾ നേടാൻ ചെൽസിക്ക് കഴിഞ്ഞെന്നും ഹസാർഡ് പറഞ്ഞു. ഗ്രൗണ്ടിലും പുറത്തും ഫാബ്രിഗാസ് മികച്ചൊരു വ്യക്തിയും ഒരു നല്ലൊരു സുഹൃത്തുമാണെന്നും ഹസാർഡ് കൂട്ടിച്ചേർത്തു.

നോട്ടിങ്ഹാമിനെതിരായ മത്സരം ചെൽസി ജേഴ്സിയിൽ ഫാബ്രിഗാസിന്റെ അവസാന മത്സരമായിട്ടാണ് കരുതപ്പെടുന്നത്. മത്സരത്തിൽ ചെൽസിയുടെ ക്യാപ്റ്റൻ ആയിട്ടാണ് ഫാബ്രിഗാസ് ഇറങ്ങിയത്. ഫാബ്രിഗാസ് മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. മത്സര ശേഷം ഫാബ്രിഗാസ് ചെൽസി ആരാധകരോട് നന്ദി പറഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. ഫാബ്രിഗാസ് ഫ്രഞ്ച് ക്ലബായ മൊണാകോയിലേക്ക് പോവുമെന്നാണ് കരുതപ്പെടുന്നത്. ആഴ്‌സണലിൽ ഫാബ്രിഗസിനൊപ്പം കളിച്ച ഹെൻറിയാണ് മൊണാകോയുടെ പരിശീലകൻ. നാലര വർഷത്തോളം ചെൽസിയിൽ കളിച്ചതിന് ശേഷമാണ് ഫാബ്രിഗാസ് ചെൽസി വിടുന്നത്.

Previous articleഡെഫോ ഇനി ജെറാഡിന്റെ ടീമിൽ
Next articleഛേത്രിക്ക് ഇത് അപമാനം, ഗുർപ്രീത് സിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ