Picsart 24 02 17 00 36 07 987

അലിസണ് പരിക്ക്, ലിവർപൂളിന് വലിയ തിരിച്ചടി

പ്രീമിയർ ലീഗിൽ ഈ ആഴ്ച രണ്ട് മത്സരങ്ങൾ കളിക്കാനുള്ള ലിവർപൂളിന് വലിയ തിരിച്ചടി. പരിശീലനത്തിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ അവരുടെ ഗോൾ കീപ്പർ അലിസണിന് ശനിയാഴ്ച ബ്രെൻ്റ്ഫോർഡുമായുള്ള പോരാട്ടം നഷ്ടമാകും.

പ്രീമിയർ ലീഗ് മത്സരത്തിനായി ലണ്ടനിലേക്ക് പോകുന്നതിന് മുമ്പുള്ള അവസാന സെഷനിൽ ആണ് ബ്രസീലിയൻ കീപ്പർക്ക് പരിക്കേറ്റത്.

ഫ്‌ളൂ ബഗ് ബാധിച്ചതിനെത്തുടർന്ന് ബേൺലിക്കെതിരായ കഴിഞ്ഞ വാരാന്ത്യത്തിലെ മത്സരവും അലിസണിന് നഷ്ടമായിരുന്നു. പുതിയ പരിക്ക് എത്ര കാലം അലിസണെ പുറത്തിരുത്തും എന്ന ആശങ്ക ലിവർപൂൾ ആരാധകർക്ക് ഉണ്ട്. കൂടുതൽ വിവരങ്ങൾ ക്ലബ് പങ്കുവെച്ചിട്ടില്ല. അലിസന്റെ അഭാവത്തിൽ കെല്ലെഹർ ഗോൾ വല കാക്കും

Exit mobile version