പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുത്, ആഷ്ടൺ അഗറിന്റെ ഭാര്യയ്ക്ക് നേരെ ഭീഷണി

പാക്കിസ്ഥാനിലേക്ക് 1998ന് ശേഷം ഇതാദ്യമായി ഓസ്ട്രേലിയ ക്രിക്കറ്റിനായി എത്തുമ്പോള്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ടൺ അഗറിന്റെ ഭാര്യയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ഭീഷണി.

ഈ ഭീഷണിയിന്മേൽ പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ബോര്‍ഡുകള്‍ അന്വേഷണം നടത്തുന്നുവെന്നാണ് അറിയുന്നത്. താരത്തിനെതിരെ വധ ഭീഷണി ഉയര്‍ത്തിയത് ഫേക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആണെന്നാണ് കണ്ടെത്തിയത്. അതിനാൽ തന്നെ ഭീഷണി അടിസ്ഥാനരഹിതമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തന്റെ ഭാര്യക്ക് നേരിട്ടുള്ള സന്ദേശം ആണ് എത്തിയതെങ്കിലും അഗര്‍ പര്യടനവുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്.

Exit mobile version