Picsart 23 08 16 20 51 27 961

ഗ്രീൻവുഡിനെതിരായ അന്വേഷണം കഴിഞ്ഞു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരികെ സ്ക്വാഡിൽ ഉൾപ്പെടുത്തും എന്ന് സൂചനകൾ നൽകി യുണൈറ്റഡിന്റെ ഔദ്യോഗിക പ്രസ്താവന. താരത്തിന്റെ കാര്യത്തിൽ ക്ലബ് നടത്തി വരുന്ന അന്വേഷണം അവസാനിച്ചു എന്നും തീരുമാനം ക്ലബിന്റെ സി ഇ ഓ എടുക്കും എന്നും ഉടൻ തന്നെ പ്രഖ്യാപനം വരും എന്നും ക്ലബ് പറയുന്നു.

ഗ്രീൻവുഡിനെ തിരികെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെതിരെ സ്ത്രീകളായ യുണൈറ്റഡ് ആരാധകർ കഴിഞ്ഞ ആഴ്ച രംഗത്ത് വന്നിരുന്നു. താരത്തെ തിരിച്ചെടുക്കുന്നതിൽ വിമർശനങ്ങൾ ഉയരവെ വന്ന യുണൈറ്റഡിന്റെ പ്രസ്താവനയിൽ താരത്തിനെ ന്യായീകരിക്കാനും താരത്തിനോട് അനുകമ്പ നിറഞ്ഞ രീതിയിലുമാണ് ക്ലബ് സംസാരിക്കുന്നത്. ഇത് ക്ലബിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാക്കുന്നു.

യുണൈറ്റഡ് ഉടൻ തീരുമാനം എടുക്കും എന്നും താരം സ്ക്വാഡിലേക്ക് തിരിച്ചുവരും എന്നുമാണ് ഈ കുറിപ്പും നൽകുന്ന സൂചന. ഗ്രീൻവുഡിനെതിരെയുള്ള ബലാത്സംഗശ്രമവും ആക്രമണവും ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി കുറ്റങ്ങൾ ഫെബ്രുവരി 2-ന് ഒഴിവാക്കപ്പെട്ടിരുന്നു

പ്രധാന സാക്ഷികൾ പിൻവലിഞ്ഞത് ആയിരുന്നു ഗ്രീൻവുഡിന് എതിരായ കേസ് തള്ളിപ്പോകാൻ കാരണം. സ്വന്തം കാമുകിയെ ക്രൂരമായി ഗ്രീൻവുഡ് ആക്രമിച്ച ദൃശ്യങ്ങൾ കാമുകി തന്നെ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു‌. ഇതോടെയാണ് താരത്തെ യുണൈറ്റഡ് സസ്പെൻഡ് ചെയ്തത്. ഗ്രീൻവുഡ് അവസാന മാസങ്ങളിൽ ദുബൈയിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ പരിശീലനങ്ങൾ നടത്തിയിരുന്നു.

ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ കാരിംഗ്ടൺ പരിശീലന ഗ്രൗണ്ടിൽ ഗ്രീന്വുഡ് തിരികെയെത്തിയിട്ടില്ല. 2025 ജൂൺ വരെയാണ് അദ്ദേഹത്തിന് യുണൈറ്റഡിൽ കരാർ ഉണ്ട്

Exit mobile version