Picsart 22 09 18 20 45 06 292

യുവന്റസിന് ദുരിതം ഒഴിയുന്നില്ല, അവസാന സ്ഥാനക്കാരോടും പരാജയം, ഡി മറിയക്ക് ചുവപ്പും

യുവന്റസിന് ഈ സീസൺ ദുരിതം ഒഴിഞ്ഞ സമയം ഇല്ല. സെപ്റ്റംബറിൽ ഇതുവരെ വിജയം ഇല്ലാത്ത അലെഗ്രിയുടെ ടീം ഇന്ന് ഒരു മത്സരം കൂടെ പരാജയപ്പെട്ടു. ഇന്ന് സീരി എയിൽ മോൻസയോട് ആണ് യുവന്റസ് പരാജയപ്പെട്ടത്. ഏക ഗോളിനായിരുന്നു പരാജയം. ആദ്യ പകുതിയിൽ ഡി മറിയ ചുവപ്പ് കണ്ട് പുറത്തായതാണ് യുവന്റസിന്റെ തോൽവിയിലേക്ക് വഴി തെളിച്ചത്.

മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ആയിരുന്നു ഡി മറിയ എതിർ താരത്തെ എൽബോ ചെയ്തതിന് ചുവപ്പ് വാങ്ങിയത്. രണ്ടാം പകുതിയിൽ 74ആം മിനുട്ടിൽ ആണ് മോൻസ ഗോൾ നേടിയത്. ക്രിസ്റ്റ്യൻ ഗൈജാർ ആണ് ഗോൾ നേടിയത്. അവസാന എട്ടു മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രമേ യുവന്റസിന് നേടാൻ ആയിട്ടുള്ളൂ. ലീഗിൽ ഇപ്പോൾ 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ക്ലബ് ഉള്ളത്. മോൻസ് ലീഗിലെ അവസാന സ്ഥാനത്ത് നിന്ന് പതിനെട്ടാം സ്ഥാനത്തേക്ക് ഉയർന്നു.

Exit mobile version