റഫറി മൈക്ക് ഡീൻ അനുവദിച്ച വിവാദ പെനാൽറ്റിയിൽ ആഴ്സണലിന് വെസ്റ്റ് ബ്രോമിനെതിരെ സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ 89 ആം മിനുട്ടിലാണ് വെസ്റ്റ് ബ്രോം വിവാദ തീരുമാനത്തിലൂടെ പെനാൽറ്റി നേടിയത്. 2 പോയിന്റ് നഷ്ടപെടുത്തിയതോടെ ആഴ്സണൽ 38 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 16 പോയിന്റ് ഉള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത് തുടരും.
വെങ്ങറുടെ റെക്കോർഡ് 811 ആം ലീഗ് മത്സരത്തിൽ 83 ആം മിനുട്ടിൽ അലക്‌സി സാഞ്ചസിന്റെ ഫ്രീകിക്ക് ജെയിംസ് മക്ളീന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചതോടെ ആഴ്സണൽ ഏക ഗോളിന്റെ ജയം ഉറപ്പിച്ചതാണ്. പക്ഷെ 89 ആം മിനുട്ടിൽ കാലം ചേമ്പേഴ്‌സ് ബോക്സിൽ പന്ത് കൈകൊണ്ട് തടുത്തതിന് റഫറി വെസ്റ്റ് ബ്രോമിന് പെനാൽറ്റി നൽകി. ആഴ്സണൽ താരങ്ങൾ പ്രതിഷേധിചെങ്കിലും ഫലം ഉണ്ടായില്ല. ജെ റോഡ്രിഗസിന്റെ കിക്ക് വലയിലായതോടെ സ്കോർ 1-1. റിപ്ലെകളിൽ ചേംബേഴ്സിന്റേത് മനഃപൂർവമായ ഹാൻഡ് ബോൾ അല്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. ആഴ്സണൽ താരം പീറ്റർ ചെക്കും, പരിശീലകൻ വെങ്ങറും മത്സരത്തിന് ശേഷം റഫറിമാർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മൂന്നാം തിയതി ചെൽസിക്ക് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial