വാട്ട്ഫോർഡ് പരിശീലകൻ മാർക്കോസ് സിൽവയെ ക്ലബ്ബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രീമിയർ ലീഗിൽ ക്ലബ്ബ് മോശം ഫോം തുടരുന്നതിനിടെയാണ് ക്ലബ്ബ് പരിശീലകനുമായി പിരിയാൻ തീരുമാനിച്ചത്. ഇന്നലെ ലെസ്റ്ററിനോട് എതിരില്ലാത്ത 2 ഗോളുകൾക്ക് തോറ്റ വാട്ട്ഫോർഡ് നിലവിൽ പോയിന്റ് ടേബിളിൽ 10 ആം സ്ഥാനത്താണ്. സീസൺ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ടീം പക്ഷെ അവസാന 11 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്. സിൽവയെ പുറത്താക്കിയത് വ്യക്തമാക്കുന്ന കുറിപ്പിൽ സിൽവക്കായി എവർട്ടൻ നടത്തിയ ശ്രമത്തേയും വിമർശിക്കുന്നുണ്ട്. എവർട്ടൻ സിൽവക്കായി ശ്രമം നടത്തിയില്ലായിരുന്നെങ്കിൽ ക്ലബ്ബ് സീസൺ തുടക്കത്തിലെ പ്രകടനം തുടർന്നേനെ എന്നാണ് വാട്ട്ഫോർഡ് കുറിപ്പിൽ വ്യക്തമാകുന്നത്.
ഓഗസ്റ്റിൽ പരിശീലകനായ ശേഷം ആദ്യത്തെ 13 ലീഗ് മത്സരങ്ങളിൽ 6 എണ്ണത്തിലും ജയിച്ച സിൽവ പക്ഷെ പിന്നീട് നടന്ന 11 മത്സരങ്ങളിൽ 1 ഇൽ മാത്രമാണ് ജയിച്ചത്. ഏറെ വൈകാതെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്ന് വാട്ട്ഫോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് ഹൾ സിറ്റി, സ്പോർട്ടിങ്, ഒളിമ്പിയാകൊസ് ടീമുകളെയും സിൽവ പരിശീലിപിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial