പ്രീമിയർ ലീഗിലെ മത്സരങ്ങളിൽ മോശം ഫോം ചെൽസി തുടരുന്നു. സൗതാംപ്ടനോട് എതിരില്ലാത്ത 2 ഗോളുകൾക്കാണ് ലംപാർഡിന്റെ ടീം നാണം കെട്ടത്.
സ്പർസിനെതിരെ ജയം കണ്ട 3-4-3 ഫോർമേഷനിൽ ഇറങ്ങിയ ചെൽസി ആദ്യ ഇലവനിൽ ജോർജിനോ, ഓഡോയി, എമേഴ്സൻ എന്നിവർ ഇടം നേടി. പക്ഷെ ആക്രമണത്തിൽ കാര്യമായി ഒന്നും ചെയ്യാൻ അവർക്കായില്ല. 31 ആം മിനുട്ടിൽ ചെൽസി പ്രതിരിധത്തിന്റെ വൻ പിഴവ് മുതലാക്കി സൈന്റ്‌സ് മത്സരത്തിൽ ലീഡ് എടുത്തു. മിക്കേൽ ഒബാഫെമിയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സൂമക്ക് പകരം മൗണ്ടിനെ ഇറക്കി ചെൽസി ഫോർമേഷനിൽ മാറ്റം വരുത്തിയെങ്കിലും മത്സരത്തിൽ തിരികെ വരാൻ ചെൽസിക്ക് സാധിച്ചില്ല.
73 ആം മിനുട്ടിൽ റെഡ്മണ്ട് സൈന്റ്‌സിന്റെ രണ്ടാം ഗോളും നേടിയതോടെ ചെൽസിയുടെ പരാജയം ഉറപ്പായി. തോറ്റെങ്കിലും തത്കാലം സ്പർസിന് 3 പോയിന്റ് മുകളിലായി ചെൽസി നാലാം സ്ഥാനത്ത് തുടരും.