രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം തിരിച്ചുവന്ന ചെൽസിക്ക് പ്രീ സീസണിലെ അവസാന മത്സരത്തിൽ സമനില. ജർമ്മൻ ക്ലബ്ബ് ബൊറൂസിയ മോഷൻഗ്ലാഡ്‌ബാക്കിനോടാണ് ലംപാർഡിനെ ടീം സമനില വഴങ്ങിയത്. ചെൽസി നേടിയ 2 ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. പരിക്ക് മാറി കാന്റെ ഇന്ന് കളിക്കാനിറങ്ങിയത് ചെൽസിക്ക് ആശ്വാസമായി.
ചെൽസി ആക്രമണ നിര നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ജർമ്മൻ ക്ലബ്ബ് 2 ഗോൾ ലീഡ് നേടി. ആദ്യ 12 മിനുട്ടിൽ തന്നെ അവർ ആശയ ഗോൾ നേടി. ചെൽസി ഗോളി കെപയുടെ പിഴവിൽ നിന്ന് മുതലെടുത്ത് അലസാനെ പ്ലിയ ആണ് ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കും മുൻപ് ഹോനാസ് ഹോഫ്മാൻ അവരുടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ലഭിച്ച 2 പെനാൽറ്റി ഗോളുകളാണ് ചെൽസിയെ രക്ഷിച്ചത്. ആദ്യ പെനാൽറ്റി അബ്രഹാമും, രണ്ടാം പെനാൽറ്റി റോസ് ബാർക്ലിയുമാണ് നേടിയത്.













