Picsart 23 07 23 11 59 37 214

ജയേഷ് റാണയെ മുംബൈ സിറ്റി സ്വന്തമാക്കി

ബെംഗളൂരു എഫ് സി താരമായിരുന്ന ജയേഷ് റാണ മുംബൈ സിറ്റി എഫ് സിയിൽ ചേർന്നു. താരം ലോൺ കരാറിൽ ആണ് മുംബൈ സിറ്റിയിൽ എത്തുന്നത്. ഈ സീസൺ അവസാനം വരെ താരം മുംബൈയിൽ ഉണ്ടാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും എത്തി. അവസാന രണ്ടു സീസണുകളിലായി ബെംഗളൂരു താരമായിരുന്നു ജയേഷ്.

ഈ കഴിഞ്ഞ സീസണിൽ 9 മത്സരങ്ങൾ മാത്രമെ ജയേഷ് കളിച്ചിരുന്നുള്ളൂ. ബെംഗളൂരുവിൽ എത്തും മുമ്പ് ജയേഷ് മോഹൻ ബഗാൻ താരമായിരുന്നു. അതിനു മുമ്പ് ഐസോളിലും താരം കളിച്ചു. ഇതുവരെ ഐ എസ് എല്ലിൽ 103 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 5 ഗോളുകളും 8 അസിസ്റ്റും മധ്യനിര താരം സംഭാവന ചെയ്തു. ചെന്നൈയിൻ എഫ് സിക്കായും മുമ്പ് ഐ എസ് എല്ലിൽ ജയേഷ് കളിച്ചിട്ടുണ്ട്.

Exit mobile version