ഒബമയാങ് കൊടുങ്കാറ്റായി, നോർത്ത് ലണ്ടൻ ഡർബിയിൽ ആഴ്സണലിന് ജയം

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ നോർത്ത് ലണ്ടൻ ഡർബിയിൽ ആഴ്സണലിന് മിന്നും ജയം. സ്പർസിനെ 4-2 ന് തകർത്താണ് നോർത്ത് ലണ്ടനിലെ വമ്പന്മാർ തങ്ങൾ തന്നെയാണ് എന്ന് ആഴ്സണൽ പ്രഖ്യാപിച്ചത്. 2 ഗോളുകൾ നേടുകയും 1 ഗോളിന് വഴി ഒരുക്കുകയും ചെയ്ത സ്‌ട്രൈക്കർ ഒബമയാങിന്റെ അവിസ്മരണീയ പ്രകടനമാണ്‌ ഗണ്ണേഴ്‌സിന് ജയം ഒരുക്കിയത്.

ആവേഷകരമായിരുന്നു ആദ്യ പകുതി. ആഴ്സണലാണ് ഡർബി ആവേശത്തിൽ ആദ്യ ഗോൾ നേടിയത്. ആഴ്സണലിന്റെ കോർണർ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടയിൽ പന്ത് വെർതോഗൻ കൈകൊണ്ട് തൊട്ടതിന് റഫറി മൈക്ക് ഡീൻ ആഴ്സണലിന് പെനാൽറ്റി നൽകി. കിക്കെടുത്ത ഒബമയാങ് പിഴവൊന്നും കൂടാതെ പന്ത് വലയിലാക്കി. പിന്നീട് ഇരു ടീമുകളുടെയും ഏതാനും മികച മുന്നേറ്റങ്ങൾ നടത്തി. 30 ആം മിനുട്ടിലാണ് സ്പർസിന്റെ സമനില ഗോൾ നേടിയത്. എറിക്സന്റെ ഫ്രീകിക്കിൽ നിന്ന് എറിക് ഡയറാണ് ഗോൾ നേടിയത്. ഏറെ വൈകാതെ 34 ആം മിനുട്ടിൽ സോണിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ആഴ്സണൽ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. കെയ്‌നിന്റെ പെനാൽറ്റി വലയിൽ പതിച്ചതോടെ സ്പർസ് 1-2 ന് മുന്നിൽ.

രണ്ടാം പകുതിയിൽ ആഴ്സണൽ മികച്ച പ്രകടനമാണ്‌ നടത്തിയത്. 56 ആം മിനുട്ടിൽ റംസിയുടെ പാസ്സ് ബോക്സിന് പുറത്ത് നിന്ന് ഒബമയാങ് സ്പർസ് വലയിലാക്കിയതോടെ സ്കോർ 2-2. പിന്നീട് സോണിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ആഴ്സണൽ ഗോളി ലെനോയുടെ മികച്ച സേവ് രക്ഷക്ക് എത്തി. മത്സരം 75 മിനുട്ട് പിന്നിട്ടതോടെ 2 മിനുട്ടിനിടെ 2 ഗോളുകൾ നേടി ആഴ്സണൽ മത്സരം സ്വന്തം പേരിലാക്കി. സബ്ബായി എത്തിയ ലകാസെറ്റെ 74 ആം മിനുട്ടിൽ ഗോൾ നേടി സ്കോർ 3-2 ആക്കി, വൈകാതെ 77 ആം മിനുട്ടിൽ അവരുടെ നാലാം ഗോൾ ടോറെര നേടി വിജയം ഉറപ്പിച്ചു. ടൊറേരയുടെ ഗോളിന് വഴി ഒരുക്കിയത് ഒബമയാങ് ആയിരുന്നു. പിന്നീട് 85 ആം മിനുട്ടിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് വെർതോഗൻ പുറത്തായതോടെ സ്പർസിന്റെ പതനം പൂർത്തിയായി.