Picsart 24 02 11 22 49 16 486

ഷൂട്ടൗട്ടിൽ 3 സേവുകളുമായി ശ്രീജേഷ്, ഇന്ത്യ നെതർലാന്റ്സിനെ തോൽപ്പിച്ചു

ഇന്ന് ഭുവനേശ്വറിൽ നടന്ന എഫ്ഐഎച്ച് പ്രോ ലീഗിൽ മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ മികവിൽ ഇന്ത്യക്ക് വിജയം. ഇന്ന് നെതർലന്റ്സിനെ ഷൂട്ട് ഔട്ടിൽ 4-2ന് ഇന്ത്യ തോൽപ്പിച്ചപ്പോൾ ശ്രീജേഷ് ആയിരുന്നു ഹീറോ ആയത്‌ ലോക ഒന്നാം നമ്പർ ഹോക്കി ടീമായ നെതർലൻഡ്‌സിനെതിരായ വിജയം ഇന്ത്യക്ക് ലീഗിൽ വലിയ ഊർജ്ജം നൽകും.

പിആർ ശ്രീജേഷ് ഷൂട്ടൗട്ടിൽ നിർണായക മൂന്ന് സേവുകൾ ആണ് നടത്തിയത്. നിശ്ചിത സമയത്ത് മത്സരം 2-2ന് എന്ന സ്കോറിനായിരുന്നു അവസാനിച്ചത്. ഇന്ത്യക്ക് ഈ വിജയം 2 ബോണസ് പോയിൻ്റുകൾ ഉറപ്പാക്കി.

ഇന്ന് 13ആം മിനുട്ടിക് ഹാർദിക് സിംഗും ഹർമൻപ്രീതും ആണ് ഇന്ത്യക്ക് ആയി ഗോൾ നേടിയത്. ജിപ് ജാൻസൻ, കോയിൻ ബിഹെൻ എന്നിവർ നെതർലൻഡ്‌സിനായി ഗോൾ കണ്ടെത്തി. ഫെബ്രുവരി 15ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Exit mobile version